സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

 സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

 പേരാമംഗലം: 

   തൃശ്ശൂർ ജില്ലാ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള 117 പവൻ്റെ സ്വർണക്കപ്പിന് പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിൽ സ്വീകരണം നൽകി. 

   കുന്നംകുളത്ത് നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായാണ്  പരിപാടി സംഘടിപ്പിച്ചത്. . കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പേരാമംഗലം സ്കൂളിലെ മുൻ പ്രധാനാധ്യാപികയുമായ കെ കെ ഉഷാദേവി ടീച്ചർ സ്വർണക്കപ്പിന് മാലയിട്ട് സ്വീകരിച്ചു.


 തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അജിത കുമാരി പരിപാടികൾക്ക് നേതൃത്വം നൽകി. 



   സ്കൂൾ പിടിഎ പ്രസിഡണ്ട് കെ. പി. രവിശങ്കർ സ്വീകരണയോഗത്തിന് അധ്യക്ഷത വഹിച്ചു. 




കമ്മിറ്റി ചെയർമാൻ കെ.കെ. മുരളി, വൈസ് ചെയർമാൻ എ. എ. ജാഫർ, സ്നേഹപൂർവ്വം ട്രസ്റ്റ് മെമ്പർ ദീപൻ, കൺവീനർ അദികാബീവി, ജോയൻറ് കൺവീനർമാരായ ഗഫൂർ കെ.എം, അബ്ദുൽ ലാഹദ് പി. എ, പ്രധാന അധ്യാപകരായ എം. എസ്. രാജു, കെ. കൃഷ്ണൻകുട്ടി,  ഡി.ഡി.ഇ ഓഫീസ് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ആകസ്മികമായി അവധി പ്രഖ്യാപിച്ചത് കാരണം മുൻകൂട്ടി നിശ്ചയിച്ച ചില  പരിപാടികൾ  ഒഴിവാക്കേണ്ടി വന്നെങ്കിലും പേരാമംഗലം സ്കൂളിലെ സ്വീകരണം കായികതാരങ്ങൾ, എൻ.സി.സി കേഡറ്റുകൾ, ജില്ലാ യുവജനോത്സവത്തിലേക്ക് യോഗ്യത നേടിയ മത്സരാർത്ഥികൾ, അധ്യാപകർ,  അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ചേർന്ന് പ്രൗഢഗംഭീരമാക്കി. സ്വീകരണത്തിനു ശേഷം സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള യാത്ര കുന്നംകുളം ലക്ഷ്യമാക്കി പുനരാരംഭിച്ചു.