പറപ്പൂർ സംഘം കോൾ സൗത്ത് നെൽപ്പാടം കണ്ണീർപ്പാടങ്ങളായി.

 

   പറപ്പൂർ :

   പെരുമഴ പറപ്പൂർ സംഘം കോൾ സൗത്ത് നെൽപ്പാടം കണ്ണീർപ്പാടങ്ങളായി


   .650 ഏക്കർ പാടത്തെ വിത കഴിഞ്ഞ 550 ഏക്കർ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി.


   വിത കഴിഞ്ഞ് പതിനാല് ദിവസം പ്രായമുള്ള നെല്ലാണ് മഴയിൽ പൂർണ്ണമായും മുങ്ങിപ്പോയത്. കഴിഞ്ഞ വർഷം മുഴുവൻ നെൽകൃഷിയും കനത്ത ഉഷ്ണതരംഗം മൂലം നശിച്ചുപോയിരുന്നു. 5,6 ചാക്കുകൾ നെല്ലുകൾ മാത്രമാണ് കൊയ്ത്തു കഴിഞ്ഞപ്പോൾ ലഭിച്ചത്.ഇത്തവണ ഏറെ പ്രതീക്ഷയോടെയായിരുന്നു നെൽകർഷകർ ഇതവണ വിത്തിറക്കിയത്.എന്നാൽ കഴിഞ്ഞമാസം പാടത്തെ വെള്ളം എത്തിക്കുന്ന പ്രധാന മോട്ടോർ സംവിധാനങ്ങളും മോട്ടർ ഷെഡ് ഉൾപ്പെടെ ഇടിമിന്നലിൽ പൂർണ്ണമായും കത്തിനശിച്ചിരുന്നു.  മോട്ടർ ഷെഡിൽ ഉണ്ടായിരുന്ന 50,10,1.5 എച്ച്പി എന്നിവയുടെ മൂന്ന് മോട്ടോറുകൾ,പുല്ലുവെട്ട് മെഷീൻ,മോട്ടോർ അനുബന്ധ ഉപകരണങ്ങൾ,ഇലക്ട്രിക് ഉപകരണങ്ങൾ, ഉൾപ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.

  മോട്ടർ കത്തിയത് മൂലം ഏറെ വൈകിയാണ് വിത നടന്നത്.കനത്ത മഴ മൂലം മുങ്ങിപ്പോയ പാടങ്ങളിൽ താൽക്കാലിക മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ടെങ്കിലും മഴ തുടർന്നാൽ പൂർണ്ണമായും കൃഷി നശിച്ചുപോകുമെന്ന് കർഷകർ പറയുന്നു.കെഎൽഡിസി കനാൽ ഏതുനിമിഷവും തകരാവുന്ന രീതിയിലുള്ള ശോചനീയാവസ്ഥയിലാണ്.

തുടരെ കൃഷിനാശം സംഭവിക്കുന്ന സംഘം കോൾ സൗത്ത് പടവിലെ കൃഷിക്കാർ ഏറെ വിഷമത്തിലാണ്.



പലരും സഹകരണ സംഘങ്ങളിൽ നിന്നും ലോണെടുത്താണ് കൃഷി ചെയ്യുന്നത്.ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം കർഷകർക്കുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.