ലോക മണ്ണ് ദിനാചരണം മറിയം ഗാർഡനിൽ നടത്തി
......................................
കേച്ചേരി : -
ലോക മണ്ണ് ദിനാചരണത്തിനോടനുബന്ധിച്ച് മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി പട്ടിക്കര മറിയം ഗാർഡനിൽ സംഘടിപ്പിച്ച ആരോഗ്യമുള്ള മണ്ണ്, ആരോഗ്യമുള്ള ഭാവി എന്ന സെമിനാർ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചുണ്ടലത്ത് ഉൽഘാടനം ചെയ്തു. മുസ്ലീംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് കരീം പന്നിത്തടം അദ്ധ്യക്ഷതവഹിച്ചു.
ചൂണ്ടൽ പഞ്ചായത്ത് കൃഷി ഓഫീസർ പി. രജിത്ത് ക്ലാസ്സെടുത്തു.
ഡോ: ബാവതങ്ങൾ മുഖ്യ പ്രഭാഷണവും,പരിസ്ഥിതി ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി അൻവർ മേത്തർ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
പഞ്ചായത്ത് മെമ്പർ നജില സിറാജുദ്ദീൻ,ചിറനെല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.ഒ. സെബി,മുസ്ലീംലീഗ് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.യൂസഫ് മാസ്റ്റർ,പരിസ്ഥിതി ജില്ലാ വൈസ് പ്രസിഡൻ്റ് എ.എം.അബ്ദുൾ ജലീൽ ഹാജി, കോഡിനേറ്റർ മുസ്തഫ കേച്ചേരി, കാർഷിക വികസന സമിതി മെമ്പർ പി.കെ.പരീത്, ഷറഫുദ്ദീൻ പട്ടിക്കര തുടങ്ങിയവർ പ്രസംഗിച്ചു.