ഭിന്നശേഷി ദിനത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ച് എൻ.സി.സി കേഡറ്റുകൾ


 ഡിസംബർ 3 ലോക ഭിന്നശേഷി ദിനം 

വർഷങ്ങളായി  കിടക്കുന്ന  രോഗികളെ സന്ദർശിച്ച് എൻ സി സി കേഡറ്റുകൾ മാതൃകയായി ' പെരുങ്ങണ്ടൂർ പോപ്പ് ജോൺ പോൾ പിസ് ഹോം അന്തേവാസികളെയാണ് സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കേഡറ്റുകൾ സന്ദർശിച്ചത്.

 മദർ സുപ്പീരിയർ സിസ്റ്റർ ആലീസ് പഴേവീട്ടിൽ കേക്ക് മുറിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. 

  24 കേരള ബറ്റാലിയൻ എൻ സി സി ഓഫീസർ മേജർ പിജെ സ്റ്റൈജു മുഖ്യാതിഥിയായി. 

  സിസ്റ്റർ എൽസമ്മ , സിസ്റ്റർ  ലിജി എന്നിവർ അന്തേവാസികളെ കേഡറ്റുകൾക്ക് പരിചയപെടുത്തി കൊടുത്തു. 

    ലഫ്റ്റനൻ്  അനൂപ് എം ആർ ലോക വികലാംഗ ദിന സന്ദേശം നൽകി. 

  കിടപ്പിലായിട്ടും നിരവധി പുസ്തകങ്ങൾ രചിച്ച സി എം ജോണിയും , മിമിക്രി ആർട്ടിസ്റ്റ് അഭിജിത്തും , പാട്ടുകാരനായ ജോസ് കണ്ണൂരാൻ്റെയും പ്രകടനങ്ങൾ കേഡറ്റുകൾക്ക് പുതിയ ദിശാബോധം സ്ഷ്ടിക്കാൻ കാരണമായി..

 തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് മുൻ യൂണിയൻ ചെയർമാനും അന്തേവാസിയുമായ ഷിബു ജോർജുമായുള്ള കേഡറ്റുകളുടെ സംവാദം വേറിട്ട അനുഭവമായി. 

തൃശ്ശൂർ കോലഴി ചിന്മയ കോളേജിലെ എൻ.സി.സി കേഡറ്റുകളാണ് ലോക വികലാംഗ ദിനാചരണത്തിൻ്റെ ഭാഗമായി സ്ഥാപനം സന്ദർശിച്ചത്. 

 സിനിയർ അണ്ടർ ഓഫീസർ ദിപക് വി.എസ്, ജൂനിയർ അണ്ടർ ഓഫീസർ ശിഖ എസ്. ക്വാർട്ടർമാർഷൽ അനസ് എം.എ എന്നിവർ പ്രസംഗിച്ചു. എൻസിസി കേഡറ്റുകളുടെ സന്ദർശനവും കലാപരിപാടികളും അന്തേവാസികൾക്ക് നല്കുന്ന സന്തോഷവും പിന്തുണയും വളരെ വലുതാണെന്ന് കേഡറ്റുകൾക്ക് മധുരം നല്കി കൊണ്ട് ഡയറക്ടർ ഫാദർ ജോൺസൺ ചാലിശ്ശേരി അഭിപ്രായപ്പെട്ടു. 

  ദിനാചരണത്തിൻ്റെ ഭാഗമല്ലാതെ വരും ദിവസങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് യുണിറ്റ് ഓഫിസർ ലഫ്റ്റനൻ്റ് അനുപ് എം.ആർ അറിയിച്ചു