വിദ്യാർത്ഥി ഹരിത സഭ

 വിദ്യാർത്ഥി ഹരിത സഭ


പറപ്പൂർ :


  മാലിന്യ മുക്ത നവകേരളം ജനകിയ ക്യാംപയിൻ്റെ ഭാഗമായ വിദ്യാർത്ഥി ഹരിത സഭ പറപ്പൂർ രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു. 



    ശുചിത്വ അംബാസഡറായ വിദ്യാർത്ഥി പ്രതിനിധി എ വി   ബ്ലെസ്സ്വിൻ  കുട്ടികളുടെ ഹരിതസഭക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിചേർന്ന വിദ്യാർത്ഥി പ്രതിനിധികൾ ഹരിതസഭയിൽ പൊതുസ്ഥലങ്ങളും സ്കൂളുകളും വീടുകളും മാലിന്യമുക്തമാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ  പങ്കുവെക്കുകയും ചെയ്തു. പുഴക്കൽ റിസോഴ്സ് പേഴ്സൺ വിവേക്, കില റിസോഴ്സ് പേഴ്സൺ നേഹ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് ഹരിത സഭ  ഉദ്ഘാടനം ചെയ്തു. 


സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, സരസമ്മ സുബ്രമണ്യൻ, ഷീന തോമാസ്, സെക്രട്ടറി ഇൻ ചാർജ് ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. പങ്കെടുത്ത  വിദ്യാർത്ഥികൾക്ക് ഹരിത സർട്ടിഫിക്കറ്റ് നൽകി.