പാമ്പൂര്‍ എവിഎംഎല്‍ പി സ്‌ക്കൂളിന് പുതിയ കെട്ടിടം

 പാമ്പൂര്‍ എവിഎംഎല്‍ പി സ്‌ക്കൂളിന് പുതിയ കെട്ടിടം

പാമ്പൂര്‍ എവിഎംഎല്‍ പി സ്‌ക്കൂളിന്റെ വജ്രജൂബിലി ആഘോഷവും,പുതിയ കെട്ടിടം 

ഉദ്ഘാടനവും  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. 


സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍,സിനിമ സംവിധായകന്‍ സുന്ദര്‍ദാസ് , നടി ശ്രുതി ലക്ഷ്മി എന്നിവര്‍ മുഖ്യത്ഥികളായി.  സ്കൂള്‍  മനോജര്‍ എ യു  രഘുരാമ പണിക്കര്‍,   ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഒ എം ഷാജു,ഡിഇഒ എ അന്‍സര്‍,എഇഒ പി ജെ  ബിജു,എന്‍ കെ രമേഷ് ഉഷ രവിന്ദ്രന്‍ ,രതി രവി,ഐ എസ് പിതാംബരന്‍,പ്രകാശ് ഡി ചിറ്റിലപ്പിള്ളി,പി ടി പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും,വടക്കന്‍ മലബാറിന്റെ  തനത്  അനുഷഠാന  കലയായ തെയ്യങ്ങളുടെ  അവതരണവും  നടന്നു.