മുണ്ടൂർ: തൃശ്ശൂർ സഹോദയയുടെ ജില്ലാ തല ഇൻഡോർ ഗെയിംസ് 2024 മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ പേരാമംഗലം ഇൻസ്പെക്ടർ രതീഷ് കെ സി ഉദ്ഘാടനം ചെയ്യ്ത് കായികവും യുവതലമുറയും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.
തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് രാമചന്ദ്രൻ എം കെ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണനും സ്കൂൾ അസോസിയറ്റ് മാനേജർ സി. ആൻസി പോൾ എസ് എച്ച് ആശംസകൾ നൽകി. ചെസ്സ്, കാരംസ് , ബാഡ്മിൻഡൺ, ടെബിൾ ടെന്നീസ് എന്നി ഇനങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന. നിർമ്മൽ ജ്യോതി പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ചും ടീച്ചേഴ്സും വിദ്യാർഥികളും പരിപാടിക്ക് നേതൃത്വം നൽകി.
