പാലം പണിക്കു വേണ്ടി എടുത്ത കുഴിയിൽ ബൈക്ക് വീണ് യുവാവിന് പരിക്ക്.

 പാലം പണിക്കു വേണ്ടി എടുത്ത കുഴിയിൽ  ബൈക്ക് വീണ് യുവാവിന്  പരിക്ക്.


  വരടിയം

 മുണ്ടൂർ- കൊട്ടേക്കാട്  റോഡിൽ വരടിയം കമ്പി പാലം പരിസരത്ത്  പാലം പണിക്ക് വേണ്ടി എടുത്തിട്ടുള്ള വലിയ കുഴിയിൽ ബൈക്ക് മറിഞ്ഞ്  കൈപ്പറമ്പ്  പുറ്റേക്കര  സ്വദേശി ആളൂർ തോമസ് മകൻ  35 വയസ്സുള്ള  വിമേഷ്  ന് പരിക്കേറ്റു. ( യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് വിമേഷ് )  ഇന്ന്  (8/10) രാത്രി 9 മണിയോടെ യായിരുന്നു അപകടം.  


 ജോലി കഴിഞ്ഞ് കൊട്ടേക്കാട് ഭാഗത്തുനിന്നും വീട്ടിലേക്ക്  മടങ്ങി വരുകയായിരുന്നു.

റോഡിൽ കുഴി എടുക്കുമ്പോൾ മുന്നറിയിപ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകട കാരണമെന്നു നാട്ടുകാർ ആരോപിച്ചു. ഒരു റിബൺ അല്ലാതെ വേറെ ഒരു സൂചന ബോർഡ് പോലും പ്രദേശത്ത് സ്ഥാപിച്ചിട്ടില്ല എന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.  പരിക്കേറ്റ വിമേഷിനെ നാട്ടുകാർ ഉടൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ  എത്തിച്ചു. പരിക്ക് ഗുരുതരമല്ല.



പുഴക്കൽ റോഡിൽ വാഹനങ്ങളുടെ ബ്ലോക്ക് കാരണം  വാഹനങ്ങൾ  കൂടുതലും കൊട്ടേക്കാട്-മുണ്ടൂർ വഴിയിലൂടെയാണ് കടന്നുപോകുന്നത്. 



കുഴിയുടെ പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കാൻ വേണ്ട നടപടി അധികൃതർ ഉടൻ സ്വീകരിക്കണമെന്ന് അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ ആവശ്യപ്പെട്ടു. നാട്ടുവാർത്ത ന്യൂസ്  മുണ്ടൂർ

 പത്രക്കട്ടിങ്ങ് 👇


 പത്രങ്ങളിലേക്കുള്ള വാർത്തകളും ചരമങ്ങളും പരസ്യങ്ങളും നൽകാൻ 👇

9349748665

🔻🔻🔻🔻🔻🔻🔻🔻🔻