ഇരുപത്തിയൊന്നാമത് പാലയൂർ തറവാട് അസോസിയേഷൻ
(PTA) കുടുംബസംഗമം ആഘോഷപൂർവ്വം മുണ്ടൂർ പഴമുക്ക്
പി ആർ ജോയിയുടെ വസതിയിൽ
നടത്തുകയുണ്ടായി.
പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് പാലയൂർ തറവാട് അസോസിയേഷൻ പ്രസിഡണ്ട്
ശ്രീ. ഔസേഫ്. പി. കെ അധ്യക്ഷതവഹിച്ചു. പാലയൂർ തറവാട് അസോ
സിയേഷൻ സെക്രട്ടറി
ശ്രീ.ജോസഫ് പാലയൂർ യോഗത്തിന് സ്വാഗതം ചെയ്യുകയുണ്ടായി, ജോയിൻ സെക്രട്ടറി സിജോ ജോൺസൺ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
കുടുംബസംഗമത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് :- ലൂസി ജോർജ് ജോസ് പാലയൂർ, പി ടി വർഗീസ്,പി പി ബാബു,, അനിത ഔസേഫ്, റാഫേൽ, പി എൽ, പിടി ജോർജ്, സിൻസി ഷൈൻ, മേരിദാസ് എന്നിവർ സംസാരിച്ചു ഈ കുടുംബ സംഗമത്തിന് എല്ലാ കുടുംബാംഗങ്ങളും ഒത്തുചേർന്ന് 🥰 ഭക്ഷണം പാകം ചെയ്യുണ്ടായി, അതുപോലെതന്നെ കുടുംബാംഗങ്ങളും (മുതിർന്നവരും,മക്കളും, പേരക്കുട്ടികളും) ചേർന്ന് വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി യോഗത്തിന്, എത്തിയ എല്ലാ കുടുംബാംഗങ്ങൾക്കും *പാലയൂർ തറവാട് അസോസിയേഷൻ** വൈസ് പ്രസിഡണ്ട്
ശ്രീ. ലിന്റി ഷിജു നന്ദി നേർന്നുകൊണ്ട് യോഗം സമാപിച്ചു.