അമലയില്‍ ഡെങ്കിവാരാചരണം

 അമലയില്‍ ഡെങ്കിവാരാചരണം

        


    അമല മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച നീണ്ടുനിന്ന ഡെങ്കിവാരാചരണത്തിന്‍റെ സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകിന്‍റെ നിയന്ത്രണത്തിനായി രൂപം കൊണ്ട എ.എം.എഫ്.എ.സി.സി. എന്ന സംഘടനയുടെ രണ്ടാം വാര്‍ഷികത്തിന്‍റെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീല രാമകൃഷ്ണന്‍ നടത്തി. പഞ്ചായത്തംഗം

ടി.എസ്.നിതീഷ്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, എന്‍റമോളജിസ്റ്റ്  മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു. ഡെങ്കിയുടെ ഉറവിടനശീകരണത്തിനായി  മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ടീമംഗങ്ങള്‍ക്കും വീഡിയോ പോസ്റ്റ്ര്‍ മത്സരവിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.