ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധയൗസേപ്പിതാവിനെ അനുസ്മരിച്ചു കൊണ്ട് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാവിൻ ദേവാലയത്തിൽ പിതൃവേദിയുടെ നേതൃത്വത്തിൽ പതാകദിനം ആഘോഷിച്ചു.
ആഘോഷമായ ദിവ്യബലി, കാഴ്ച സമർപ്പണം, നേർച്ച വിതരണം എന്നിവയും ഉണ്ടായിരുന്നു. വികാരി ഫാ ബാബു അപ്പാടൻ പതാക ഉയർത്തി. പ്രസിഡണ്ട് ശ്രീ ബിജു ജോസ് യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ചൊല്ലി കൊടുത്തു. സെക്രട്ടറി ജോബി ഫ്രാൻസീസിനോടാപ്പം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ഗ്രൂപ്പിൽ അംഗമാകുവാൻ 👇
യൂണിഫോം ധരിച്ചെത്തിയ എല്ലാ പിതൃവേദി അംഗങ്ങളുടെയും സാന്നിധ്യവും സഹകരണവും പരിപാടികൾക്ക് മാറ്റ് കൂട്ടി. സമാപനത്തിൽ ഏവർക്കും മധുരം പങ്കു വെക്കലും ഉണ്ടായിരുന്നു.