തയ്യൂർ സ്വദേശിയുടെ കയ്യിൽ 1967 ലെ പാർലിമെൻ്റ് തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിധി പോലെ സൂഷിച്ചുവച്ചീട്ടുണ്ട്.
തയ്യൂർ :-
1967 ലെ പാർലിമെൻ്റ് തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക തൃശൂർ ലോകസഭാമണ്ഡലത്തിലെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വേലൂർ പഞ്ചായത്തിൽ വെള്ളാറ്റഞ്ഞൂർ - തയ്യൂർ - പഴവൂർ -കാഞ്ഞിരാൽ പ്രദേശങ്ങളിലെ വാർഡ് നമ്പർ 5 ലെ വോട്ടർ പട്ടിക
-ഇപ്പോൾ ഈ പ്രദേശങ്ങൾ 5 വാർഡുകളാണ് 1967 ൽ - 970 വോട്ടർമാരുടെ സ്ഥാനത്ത് ഇപ്പോൾ 8000 ത്തോളം വോട്ടർന്മാരുണ്ട് അന്ന് 350 വീടുകൾ ഇപ്പോൾ 3600 ലേറെ വീടുകളുണ്ട് -
അന്നത്തെ പോളിങ്ങ് ഏജൻ്റായ പരേതനായ കണ്ട മാട്ടിൽ വേലുകുട്ടിനായരുടെ മകൻ സി കെ യശോധരൻ്റെ കൈവശമാണ് ഇപ്പോൾ ഈ വോട്ടർ പട്ടികയുള്ളത്