കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.
കുറുമാൽ :
കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീ വർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനൊരുക്കമായുള്ള കൊടിയേറ്റവും തിരുനാൾ സപ്ലിമെന്റ് പ്രകാശനവും ഈസ്റ്റർ തിരുകർമ്മങ്ങൾക്ക് ശേഷം നടന്നു.
സപ്ലിമെന്റ് പ്രകാശനം ജനറൽ കൺവീനർ റോഗൻ ഡേവീഡ് സാൻ ദാമിയാനോ കപൂച്ചിൻ ആശ്രമം സൂപ്പരിയർ റവ. ഫാ. ഡേവിഡ് പേരാമംഗലത്തിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. കൊടിയേറ്റ കർമ്മത്തിന് ഇടവക വികാരി റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത് മുഖ്യ കാർമീകനായി. സാൻ ദാമിയാനോ കപൂച്ചിൻ ആശ്രമ സുപ്പീരിയർ ഡേവിഡ് പേരാമംഗലത്ത് , ഗാഗുൽത്താ ധ്യാനകേന്ദ്ര ഡയറക്ടർ റവ. ഫാ. ബെന്നി പീറ്റർ, ഫ്രണ്ട്സ് ഓഫ് ജീസസ് ഡയറക്ടർ റവ. ഫാ. ബിജു പനംകുളം , ഗാഗുൽഗാ അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. വിന്നി വർഗീസ് , എന്നിവർ സഹ കാർമീകരായി. വികാരി ക്രിസ്റ്റി അച്ചനൊപ്പം തിരുനാൾ കൺവീനർ റോഗൻ ഡേവിഡ്, ട്രസ്റ്റി മാരായ പി ജി കൊച്ചുദേവസി, വി എൽ തോമസ് , മറ്റു കൺവീനർമാർ, യൂണിറ്റ് ഭാരവാഹികൾ , സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 6, 7, 8 , തീയതികളിൽ ആണ് തിരുനാൾ ആഘോഷിക്കുന്നത്..