ടോണി പേരാമംഗലത്തിനെ ആദരിച്ചു.

 ടോണി പേരാമംഗലത്തിനെ ആദരിച്ചു.





    പ്രശസ്ത നാടക- സീരിയൽ നടൻ പേരാമംഗലം ടോണിയെ  പുരോഗമന കലാ സാഹിത്യ സംഘം ( പു ക സാ ) പേരാമംഗലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ആദരിച്ചു.


 ചടങ്ങിൻ്റെ ഉദ്ഘാടനവും പു.ക.സ പേരാമംഗലം യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരവും പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഡോ:എം.എൻ. വിനയകുമാർ നിർവ്വഹിച്ചു.

ടോണിയെ ജില്ലാ ട്രഷറർ ഡോ: കെ.ജി. വിശ്വനാഥൻ പൊന്നാട അണിയിച്ചു.

സംസ്ഥാന കമ്മിറ്റിയംഗമായ ഡോ: ഡി ഷീല, പു.ക.സ പുഴക്കൽ ഏരിയ ഭാരവാഹികളായ രഘുരാജൻ, മധുകാര്യട്ട് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം. ബാബു അദ്ധ്യക്ഷനായിരുന്നു. ഗിരിജൻമാരാർ സ്വാഗതവും ബ്രിജേഷ് നന്ദിയും പറഞ്ഞു.