മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി NDA അടാട്ട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുതുവറ സെൻ്ററിൽ "NDA ജനപഞ്ചായത്ത്" പ്രകടനവും പൊതു സമ്മേളനവും നടന്നു.
ബിജെപി മേഖല വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാൽ ഉദ്ഘാടനം ചെയ്തു. ബിജെപി അടാട്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വിമൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും ചെയ്തു.
ബിജെപി ജില്ല വൈസ് പ്രസിഡന്റ് I. N രാജേഷ്, ബിജെപി കൈപ്പറമ്പ്
മണ്ഡലം പ്രസിഡന്റ് വിനയൻ ,ജനറൽ സെക്രട്ടറിമാരായ നന്ദൻ, ബിജേഷ്,കർഷക മോർച്ച പ്രസിഡന്റ് വിശ്വംബരൻ,
OBC മോർച്ച സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ, BDJS സംസ്ഥാന സെക്രട്ടറി ഇന്ദിരാ ടീച്ചർ, മണ്ഡലം സെക്രട്ടറി സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു