ആമ്പക്കാട് സെന്റ് മേരിസ് ദേവാലയത്തിലെ തിരുനാളിന് സമാപനമായി.

 ആമ്പക്കാട് സെന്റ് മേരിസ് ദേവാലയത്തിലെ തിരുനാളിന് സമാപനമായി.





 ഇന്നലെ രാവിലെ 10 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് വികാരി  ജനറാൾ മോൺ. ജോസ് കോനിക്കര  കാർമ്മികത്വം വഹിച്ചു. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുനാൾ സന്ദേശം നൽകി. വൈകിട്ട് 4: 30 ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം ബാൻഡ് മേളത്തോടുകൂടിയുള്ള തിരുനാൾ പ്രദക്ഷിണവും ഫാൻസി വെടിക്കെട്ടും നടന്നു.



 ഇന്ന് വൈകുന്നേരം 5:30 ന് സകല മരിച്ചവർക്കും വേണ്ടിയുള്ള  വിശുദ്ധ കുർബാനയും ഓഫീസും  തുടർന്ന് തൃശ്ശൂർ കലാസദൻ  അവതരിപ്പിക്കുന്ന ഗാനമേളയോടെ തിരുന്നാളിന് സമാപനം ആകും. വികാരി  ഫാ. ജോയ്സൺ കോരേത്ത്, ജനറൽ കൺവീനർ എ എൽ ജോൺ, കൈക്കാരന്മാരായ ജോമി ജോസഫ്, ഷാജു തേയ്ക്കാനത്ത്, ലാസർ ബെന്നി എന്നിവർ നേതൃത്വം നൽകി.