കുന്നംകുളത്ത് മന്ത്രി ബിന്ദുവിന് നേരെ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.

 🔴FLASH NEWS 🔴

കുന്നംകുളത്ത് മന്ത്രി ബിന്ദുവിന് നേരെ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.




തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദുവിന് നേരെ കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ കരിങ്കൊടി.

കെ.എസ്.യു. ,

, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുന്നംകുളം വൈശേരി പോളിടെക്‌നിക്കില്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോവുകയായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനവ്യൂഹത്തിന് നേരെ കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണ് കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി, കെഎസ്യു കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് കിസാഫ് കരിക്കാട്, യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റോഷിത്ത് ഓടാട്ട്, കെഎസ്യു സംസ്ഥാന നിര്‍വാഹസമിതി അംഗം സി.വി വിമല്‍ , യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം സെക്രട്ടറി അജിത്ത് പെരുമ്പിലാവ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു