വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന പരിചരണ വിഭാഗത്തിലേക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് വാഹനം കൈമാറി.

 വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന പരിചരണ വിഭാഗത്തിലേക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് വാഹനം കൈമാറി.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് 6, 71,000 രൂപ വകയിരുത്തി വാങ്ങിയ മാരുതി സുസുക്കി ഈക്കോ ,


 തൃശ്ശൂര്‍ റീജിനല്‍ ഹെഡ് ജോയിന്‍ ജനറല്‍ മാനേജര്‍ മധു എം , വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബിക്ക് താക്കോല്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ക്ലസ്റ്റര്‍ ഹെഡ് കുന്നംകുളം ബിനീഷ് കുമാര്‍, റീജിയണല്‍ സെയില്‍സ് മാനേജര്‍ രാജേഷ് തോമസ, വേലൂര്‍ ബ്രാഞ്ച് മാനേജര്‍ ഷിനോ വി ജോസഫ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എഫ് ജോയ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നാട്ടുവാർത്ത News