കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ ഉദ്‌ഘാടനം ചെയ്തു.
പറപ്പൂർ :
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി, പറപ്പൂർ- തൃശൂർ ആരംഭിക്കുന്ന കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ ഫാ. ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു.
സുമനസ്സുകളുടെ സഹകരണത്താൽ പകൽ വീട്, രാത്രി വീട്, ത്രൈമാസ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാംപ് , വയോജനദിന വിനോദയാത്ര തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി, സ്ഥാപകനായ ശ്രീ. സി ടി ചേറുവിൻ്റെയും, പ്രഥമ രക്ഷാധികാരിയായിരുന്ന ഫാ. ജോർജ് അക്കരയുടേയും സ്മരണയ്ക്കായി, സൗജന്യ സാന്ത്വന ചികിത്സ നൽകുന്ന ഹോസ്പിറ്റൽ ആരംഭിക്കുന്നത് മഹത്തായ സേവനമാണെന്ന് ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു.
ഫാ. ലിജോ ചിറ്റിലപ്പിള്ളി, CMC പ്രൊവിൻഷ്യൽ സുപ്പീരിയർ സി. സാലി പോൾ, അമല AlMS ജോ. ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി , എൻ പി സരോജനി എന്നിവർ ആശംസ നേർന്നു. നേരത്തേ പറപ്പൂർ പള്ളി വികാരി ഫാ. പോൾ തേക്കാനത്ത് ആശീർവാദകർമം നടത്തി. കാരുണ്യ സൊസൈറ്റി പ്രസിഡണ്ട് സിസി ഹാൻസണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി പി ഒ സെബാസ്‌റ്റ്യൻ സ്വാഗതവും ജോ. സെക്രട്ടറി പി കെ ബേബി നന്ദിയും പരഞ്ഞു.
തോളൂർ, അടാട്ട്, മുല്ലശ്ശേരി, കയ്പറമ്പ്, എളവള്ളി, കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ BPL വിഭാഗത്തിൽ പെട്ട ഗുരുതര രോഗം ബാധിച്ചവർക്ക് സൗജന്യ പാലിയേറ്റീവ് കെയർ നൽകുന്നതിന് 24 ബെഡുകളുള്ള ഹോസ്പിറ്റലാണ് ആരംഭിക്കുന്നത്.
ഭിന്നശേഷിക്കാർക്ക് സൗജന്യ ഫിസിയോ തെറാപ്പി ന്നേവനവും നൽകും

