കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു

 

കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.


പ്രിന്‍സിപ്പാള്‍ വിജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് വേണുഗോപാല്‍, സൈറ്റ് സൂപ്പര്‍വൈസര്‍ ജിനുരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ആതിഥേയത്വം വഹിച്ച കുന്നംകുളത്തിന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപഹാരമായി പ്രഖ്യാപിച്ചതാണ് വിഎച്ച്എസ്എസ് ന് 2.63 കോടി രൂപയുടെ പുതിയ കെട്ടിടം.   63 ലക്ഷം രൂപയുടെ നിലവിലെ കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു.  2 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്.  488 ച.മീ വിസ്തൃതിയില്‍ രണ്ട് നിലകളിലായി 4 ലാബ് മുറികളും ടോയ്ലെറ്റ്, കോണിമുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.  ഭിന്നശേഷി സൗഹൃദ റാംപ്, ടൈല്‍ ഫ്ലോറിംഗ്, പെയിന്റിംഗ്, ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.   പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍
അമ്മു ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന സ്ഥാപനമാണ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്