കേച്ചേരി ആക്ട്സിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നന്മ ഖത്തർ

 കേച്ചേരി ആക്ട്സിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നന്മ ഖത്തർ

കേച്ചേരി:  ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളായ കേച്ചേരിക്കാരുടെ കൂട്ടായ്മയാണ്  ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നന്മ കേച്ചേരി കൾച്ചറൽ സെന്റർ. പതിനൊന്ന് വർഷം മുമ്പാണ് നന്മ ഖത്തർ  ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് പുതിയ ആംബുലൻസ് നൽകിയത് തുടർന്ന് എല്ലാവർഷവും  ആംബുലൻസിന് വരുന്ന മെയിൻറ്നൻസ് ചിലവുകൾ മുഴുവനും നന്മ ഖത്തർ തന്നെയാണ് ചെയ്ത് വരുന്നത്. ഈ വർഷത്തെ ടെസ്റ്റ് വർക്കിനോടനുബന്ധിച്ച് ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് ചിലവ് വന്ന എഴുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപയും , മഴുവഞ്ചേരി ആക്ട്സ് സേവനാലയത്തിൽ  പ്രവർത്തിച്ച് വരുന്ന സൗജന്യ ഫിസിയൊ തെറാപ്പി സെന്ററിലേക്ക് പുതിയ എക്യുപ്മെന്റ് വാങ്ങുന്നതിനായി മുപ്പതിനായിരം രൂപയും ഉൾപ്പെടെ ഒരു ലക്ഷത്തി ആയിരത്തി അഞ്ഞൂറ് രൂപ  നന്മ ഭാരവാഹികൾ ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് കൈമാറി. ആർ.എം.മുസ്തഫ  പ്രസിഡണ്ടും, നൗഫൽ ഉസ്മാൻ ജന:സെക്രട്ടറിയും, അജ്മൽ ജബ്ബാർ ട്രഷററുമായ നന്മ കമ്മറ്റിക്ക് വേണ്ടി നന്മ ജന.സെക്രട്ടറി നൗഫൽ ഉസ്മാനും എക്സിക്യൂട്ടീവ് ഭാരവാഹികളായ റാഫി പട്ടിക്കര, അയ്യൂബ് ആയമുക്ക് എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്, ആക്ട്സ് കേച്ചേരി ബ്രാഞ്ച് രക്ഷാധികാരി കൊതേടത്ത് അപ്പു നായർ,  ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട്  വി.എ.കൊച്ചു ലാസർ, ജില്ലാ സെക്രട്ടറി എ.എഫ്.ജോണി, ബ്രാഞ്ച്  സെക്രട്ടറി എം.എം.മുഹ്സിൻ, ട്രഷറർ എം.കെ.മുഹമ്മദ് ബഷീർ, കൺവീനർ എ.ജെ.ജോൺ, ആക്ട്സ് ഭാരവാഹികളായ സി.ടി. ജെയിംസ്, റോഷൻ കുമാർ, കെ.എ.രവിചന്ദർ, പി.എസ്. ബിജോയ്, വി.എ. ജനീഫർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.