ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് ദൈവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

 ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് ദൈവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

ചിറ്റിലപ്പിള്ളി സെന്റ് റീത്തായുടെ ദൈവാലയത്തില്‍ വിശുദ്ധ റീത്തായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 76-ാമത്  സംയുക്ത തിരുന്നാളിന് കൊടിയേറി. 

    ഫാ.ജിതിന്‍ മാറോക്കി കപ്പൂച്ചിന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു.

 ഇടവക വികാരി ഫാ.ജോളി ചിറമ്മല്‍, ജനറല്‍ കണ്‍വീനര്‍ ബിജു വര്‍ഗ്ഗീസ്, കൈക്കാരന്മാരായ എ.ആര്‍. തോമസ്, സലേഷ്യസ് ചിറ്റിലപ്പിള്ളി, ജോണ്‍ തൈക്കാട്ടില്‍ എന്നിവരും വിവിധ കമ്മറ്റി കണ്‍വീനര്‍മാരും ഇടവകജനവും സന്നിഹിതരായിരുന്നു. നവംബര്‍ 14, 15, 16, 17 തിയ്യതികളിലാണ് തിരുന്നാള്‍.

14 വരെ ദിവസവും നവനാള്‍ കുര്‍ബ്ബാനയും ലദീഞ്ഞ് നൊവേന എന്നിവയും ഉണ്ടായിരിക്കും. 14 വെള്ളിയാഴ്ച വൈകീട്ട് 6ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കലും ദീപാലങ്കാരം സ്വിച്ചോണ്‍ കര്‍മ്മവും നടക്കും. തുടര്‍ന്ന് എ.കെ.സി.സി.യുടെ നേതൃത്വത്തില്‍ മെഗാ സ്‌റ്റേജ് ഷോ ഉണ്ടായിരിക്കും. 15 ശനി രാത്രി വിവിധ കുടുംബക്കൂട്ടായ്മകളില്‍ നിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ ദൈവാലയത്തിലെത്തിച്ചേരും. 16 ഞായര്‍ തിരുന്നാള്‍ ദിനത്തില്‍ രാവിലെ 10.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് പാവറട്ടി സെന്റ് ജോസഫ് ആശ്രമം സുപ്പീരിയര്‍ ഫാ.ജോസഫ് ആലപ്പാട്ട് സി.എം.ഐ. മുഖ്യകാര്‍മ്മികനാകും, അതിരൂപതാ പ്രോക്യുറേറ്റര്‍ ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് തിരുന്നാള്‍ സന്ദേശം നല്കും. വൈകീട്ട് 4 ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. സലീഷ് അറങ്ങാശ്ശേരി കാര്‍മ്മികനാകും തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ആകാശക്കാഴ്ച. 17 തിങ്കള്‍ വൈകീട്ട് 7ന് തിരുവനന്തപുരം സാഹിതി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം മുച്ചീട്ടുകളിക്കാരന്റെ മകള്‍ അരങ്ങേറും.