അവണാവ് ചിറയുടെ മതിൽ തകർന്നു.

 

അവണാവ് ചിറയുടെ മതിൽ തകർന്നു.

പേരാമംഗലം:

   കനത്ത മഴയെ തുടർന്ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 8 ലെ അവണാവ് ചി റയുടെ മതിൽ  ഒരു സൈഡ് മുഴുവനായും തകർന്ന് വെള്ളത്തിനടിയിലായി.



 ഒരുഏക്കർ ഭൂമിയിൽ 80 സെന്റ് സ്ഥലത്താണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.



 മതിലിന്റെ മറ്റു ഭാഗങ്ങൾ വിണ്ടു നിൽക്കുന്നതിനാൽ ഇനിയും ഇടിയാനുള്ള സാധ്യത ഏറെയാണ്. 



കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഉഷ ടീച്ചർ, കൈപ്പറമ്പ്  കൃഷി ഓഫീസർ ഡോ.ജസ്ന മരിയ  എന്നിവർ സ്ഥലം സന്ദർശിച്ചു.