എൽത്തുരുത്ത് അമ്പാടി കുളം വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കുളത്തിൽ വീണു

 എൽത്തുരുത്ത് അമ്പാടി കുളം വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കുളത്തിൽ വീണു .

തൃശ്ശൂർ നഗരസഭ ശുചീകരണ തൊഴിലാളി കണ്ണൻ കെ വിയാണ് ബോട്ടിൽ നിന്ന് കുളത്തിൽ വീണ് മുങ്ങിത്താഴന്നത്ത്. ശുചിത്വ മിഷന്റെ മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ മേയർ രാവിലെ പരിപാടി ഉൽഘാടനം ചെയ്തു പോയതിനു തൊട്ടു പിന്നാലെയാണ് അപകടം.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സ്കൂബ ഡൈവർമാരായ സന്തോഷ് കുമാർ, അനിൽ മോഹൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ അജയ കുമാർ ടി.എസ് എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ തൊഴിലാളിയെ രക്ഷിച്ചു.