" തൃശ്ശൂരിനായി ഒരുമിച്ച് " ( Together for Thrissur ) എന്ന പദ്ധതിയുടെ ഭാഗമായി കയ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രവിഭാഗത്തിൽപ്പെട്ട 12 പേരുടെ സംരക്ഷണം ഏറെറടുത്ത് മുണ്ടൂർ സൽസബീൽ സെൻടൽ സൂളിലെ വിദ്യാർത്ഥികൾ...........
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരായ 12 പേർക്ക് 1 വർഷത്തെക്കുള്ള ഭക്ഷണസാധനങ്ങൾ സൽസബീൽ സെൻട്രൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ നൽകുമെന്ന് പ്രിൻസിപ്പൽ രാമചന്ദ്രൻ മാസ്റ്റർ അറിയിക്കുകയുണ്ടായി.
വിദ്യാർത്ഥികൾ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് സ്ക്കൂൾ ഹാളിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ.കെ. ഉഷ ടീച്ചർ ഏറ്റുവാങ്ങി.
വാർഡ് 9 ലെ മെമ്പർ സ്നേഹ സജിമോൻ അധ്യക്ഷത വഹിച്ചചടങ്ങിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ. കെ.ഉഷ നിർവ്വഹിച്ചു.
പ്രിൻസിപ്പൽ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ ശശീധരൻ ആശംസകൾ അർപ്പിച്ചു..
അസിസ്റ്റന്റ്‌സെക്രട്ടറി ആന്റോ നന്ദി പറഞ്ഞു. വിദ്യാത്ഥികളും, പ്രിൻസിപ്പാളും, ' അധ്യാപകരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർ സ്നേഹ എ .എസ് , വി ഇ ഒ എന്നിവരും ചേർന്ന് അതിദരിദ്രകുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.


