മെഡിക്കൽ ഷോപ്പ് ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

  [FLASH NEWS]

മെഡിക്കൽ ഷോപ്പ് ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു



    പാവറട്ടി ഹൗസിംഗ് സൊസൈറ്റിയുടെ നീതി മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വൈകിട്ട് 7 45 ന് മെഡിക്കൽ ഷോപ്പ് അടയ്ക്കാൻ നേരത്താണ് സംഭവം ,മരുന്ന് പെട്ടികളുടെ ഇടയിൽ നിന്നാണ്  പാമ്പിൻ്റെ കടിയേറ്റത് .സിന്ധു വിജയൻ തെപ്പുറത്ത് ഹൗസ് പെരുവല്ലൂർ എന്നയാൾക്കാണ് കടിയേറ്റത് .ഉടൻ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു രാത്രിയായതിനാൽ പാമ്പിനെ പിടിക്കാൻ കഴിയാത്തതിനാൽ ഷട്ടർ അടച്ചിരിക്കുകയാണ് ഇന്ന്   പാമ്പ് പിടുത്തക്കാരെ കൊണ്ടുവന്ന് വിശദമായി പരിശോധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.