കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് തൃശൂരിലെത്തുന്നു.
വൈകിട്ട് മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന മഹാജന സഭ എഐസിസി അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യ സഖ്യം കേരളത്തിൽ ഇല്ലെന്നും സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി ഉഴുതു മണിച്ചിട്ട തൃശൂരിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്.