സിബിഎസ്ഇ ജില്ല കലോത്സവത്തിൽ മിന്നുന്നപ്രകടനം കാഴ്ച വെച്ച് പെന്നോർ സ്വദേശിനി

  


            ഐശ്വര്യ പി എസ്


 കൈപ്പറമ്പ് :

 പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ല കലോത്സവത്തിൽ മിന്നുന്നപ്രകടനം കാഴ്ച വെച്ച് പെന്നോർ സ്വദേശിനി.പോന്നോർ പുളിക്കൽ വീട്ടിൽ സൗമ്യ -സാജുമോൻ ദമ്പതികളുടെ മകളായ ഐശ്വര്യ പി എസ് ആണ് വനിതകളുടെ ഭരതനാട്യം കാറ്റഗറി നാല്  മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ,കുച്ചുപ്പുടി കാറ്റഗറി നാല്  മത്സരത്തിൽ രണ്ടാം സ്ഥാനം എ ഗ്രേഡും നേടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. ചിറ്റിലപ്പിള്ളി പബ്ലിക് ഐ ഇഎസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ഐശ്വര്യ .